അബ്ദുല്‍ റഹീമിന്റെ മോചനം, കേസ് ഏപ്രില്‍ 14ന് കോടതി വീണ്ടും പരിഗണിക്കും
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. ഹര്‍ജി പരിഗണിച്ച കോടതി പത്താം തവണയും കേസ് മാറ്റിവെച്ചതോടെയാണ് മോചന കാര്യം തീരുമാനമാകാതിരുന്നത്. ഏപ്രില്‍ 14ന് ഇന്ത്യന്‍ സമയം രാവിലെ 11 നാണ് ഇനി കേസ് പരിഗണിക്കുക.
റഹീമിന്റെ അഭിഭാഷകര്‍ മോചനം വൈകുന്നതിനാല്‍, പ്രത്യേക ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കോടതി ഇതും ഇന്ന് പരിഗണിച്ചില്ല. മാര്‍ച്ച് ആദ്യവാരമുണ്ടായ സിറ്റിങ്ങില്‍ കേസ് സംബന്ധമായ എല്ലാ രേഖകളും ഹാജരാക്കാന്‍ ഗവര്‍ണറേറ്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പത്തു തവണയായി കേസ് കോടതി മാറ്റി വയ്ക്കുന്നതിനാല്‍, നിരാശയിലാണ് കുടുബം. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്.