വൈദ്യുതി നിരക്കുകള്‍ കൂടാന്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ നയങ്ങള്‍ കാരണമായെന്ന് പകുതിയിലേറെ ഓസ്‌ട്രേലിയക്കാര്‍ വിശ്വസിക്കുന്നതായി സര്‍വ്വേറിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ പുനരുപയോഗ ഊര്‍ജ്ജ നയം വൈദ്യുതി വില അമിതമായി ഉയരുന്നതിനും അതുവഴി ജീവിത ചെലവ് ഉയരാന്‍ കാരണമായെന്നും
റെഡ് ബ്രിഡ്ജ് ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ബില്ലിനെതിരെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട ശ്രദ്ധ നടത്തുന്നുണ്ടെന്നും സര്‍ക്കാരിന്റെ റിബേറ്റുകള്‍ ജനങ്ങളെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു