എസ്എസ് രാജമൗലി ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍. ഒഡീഷയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനിടെ വിശാഖപട്ടണം വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേ ഉണ്ടായ ഒരു ചെറിയ സംഭവമാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് പേരയ്ക്ക വിറ്റ ഒരു സ്ത്രീയെ കുറിച്ചാണ് വീഡിയോയില്‍ പ്രിയങ്ക പറയുന്നത്.
പേരക്കയുടെ ചിത്രങ്ങള്‍ അടക്കം നടി പങ്കുവച്ചിട്ടുണ്ട്. ''ഞാന്‍ അങ്ങനെ വീഡിയോ ചെയ്യാറില്ല, പക്ഷെ ഇന്ന് ഒരു സംഭവം എന്നെ ഒരുപാട് പ്രചോദിപ്പിച്ചു. ഞാന്‍ വിശാഖപട്ടം എയര്‍പോട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് പച്ച പേരയ്ക്ക വില്‍ക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടത്. ഞാന്‍ വണ്ടി നിര്‍ത്തി വില ചോദിച്ചു. 150 രൂപയാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ 200 രൂപ കൊടുത്തു.''
''എനിക്ക് ബാക്കി തരാന്‍ നിന്നപ്പോള്‍, ഞാന്‍ വേണ്ട, വച്ചോളു എന്ന് പറഞ്ഞു. പേരയ്ക്ക വില്‍ക്കുന്നതാണ് അവരുടെ ജീവിതമാര്‍ഗം. അതുകൊണ്ട് ഞാന്‍ ബാക്കി വേണ്ടെന്ന് വച്ചു. പക്ഷെ പച്ച ലൈറ്റ് തെളിയുന്നതിന് മുമ്പ് കാശ് ചില്ലറയാക്കാന്‍ അവര്‍ ശ്രമിച്ചു. അത് പറ്റാതെ വന്നതോടെ അവര്‍ എനിക്ക് രണ്ട് പേരയ്ക്ക കൂടി തന്നു. അവര്‍ വര്‍ക്കിങ് വിമന്‍ ആണ്.''
''അവര്‍ക്ക് ചാരിറ്റി ആവശ്യമില്ല. അത് എന്നെ ശരിക്കും സ്പര്‍ശിച്ചു'' എന്നാണ് പ്രിയങ്ക പറയുന്നത്. ഈ വീഡിയോക്കൊപ്പം പേരയ്ക്കയുടെ ചിത്രങ്ങളും യാത്ര ചെയ്ത റോഡില്‍ നിന്നുള്ള ചിത്രങ്ങളും പ്രിയങ്ക ചോപ്ര പങ്കുവച്ചിട്ടുണ്ട്. നിലവില്‍ പ്രിയങ്ക മുംബൈയില്‍ എത്തിയിട്ടുണ്ട്. ഐപിഎല്‍ ഓപ്പണിങ് ചടങ്ങില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക മുംബൈയില്‍ എത്തിയത്.