ജാര്‍ഖണ്ഡില്‍ പതിനൊന്ന് വയസ്സുകാരിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹോളി ദിവസം പെണ്‍കുട്ടിയുടെ അമ്മയോട് കള്ളം പറഞ്ഞാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുമായി ചേര്‍ന്ന് കാട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് ബലാത്സം?ഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
അച്ഛനില്‍ നിന്നും നേരിട്ട ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗക്കേസില്‍ പിതാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവ് ഇപ്പോഴും ഒളിവിലാണ്. ബോക്കറയിലെ ബലിദിഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഹോളി ദിവസം രാത്രി 11 മണിയോടെ പ്രതിയായ പിതാവ് അയല്‍ക്കാരന്റെ വീട്ടിലേക്ക് പോകാനെന്ന വ്യാജേന മകളെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതിയുടെ സുഹൃത്തിന്റെ കാറില്‍ പെണ്‍കുട്ടിയെയും കൂട്ടി തൊട്ടടുത്തുള്ള കാട്ടിലേക്ക് പോവുകയായിരുന്നു. മണിക്കൂറുകളോളമാണ് പെണ്‍കുട്ടിയെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത്. പിതാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും പ്രതിയായ പിതാവിന്റെ സുഹൃത്തിനെയും വൈദ്യ പരിശോധനക്ക് വിധേയമാക്കി.