കോഴിക്കോട് ഷിബില വധക്കേസ്; പ്രതിയായ ഭര്‍ത്താവിന്റെ ലഹരിബന്ധത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ്

കോഴിക്കോട് ഷിബില വധക്കേസ്; പ്രതിയായ ഭര്‍ത്താവിന്റെ ലഹരിബന്ധത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ്
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില വധക്കേസില്‍ ഭര്‍ത്താവ് യാസിറിന്റെ ലഹരി ബന്ധങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ്. യാസിര്‍-ഷിബില വിവാഹം നടക്കുന്ന സമയത്തും യാസിര്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, വിവാഹത്തിന് ശേഷവും യാസിര്‍ ലഹരി ഉപയോഗം തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. യാസിര്‍ നടത്തിയത് ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഷിബില തനിക്കൊപ്പം ചെല്ലാത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതം നടത്തിയതെന്നും തന്നെ തടയാന്‍ ശ്രമിച്ചത് കൊണ്ടായിരുന്നു മാതാപിതാക്കളേയും ആക്രമിച്ചതെന്നാണ് യാസില്‍ പൊലീസിന് നല്‍കിയ മൊഴി. പൊലീസ് ഇന്ന് ഷിബിലയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.

യാസിര്‍ ലഹരിക്ക് അടിമയായിരുന്നെങ്കിലും കൊല നടത്താന്‍ എത്തിയ സമയം യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നായിരുന്നു പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്തപരിശോധനയടക്കം നടത്തിയിട്ടുണ്ട്. നിലവില്‍ പ്രതി റിമാന്‍ഡിലാണ്, ഇന്നോ, നാളേയോ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും, കൊലനടത്തിയ ഷിബിലയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യും.

കഴിഞ്ഞ ദിവസം വൈകിട്ട് നേമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.

Other News in this category



4malayalees Recommends