പുതിയ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കാനും ഇനി അധിക ചെലവ് ; ഫീസ് വര്‍ധന ഏഴു ശതമാനം ; പുതിയ നിരക്ക് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

പുതിയ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കാനും ഇനി അധിക ചെലവ് ; ഫീസ് വര്‍ധന ഏഴു ശതമാനം ; പുതിയ നിരക്ക് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
ബ്രിട്ടനില്‍ പുതിയ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കാനുമുള്ള അപേക്ഷകള്‍ക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്‍ധന, പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധനവുണ്ടായതോടെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ഹോം ഓഫീസ് തീരുമാനിച്ചത്. ഏപ്രില്‍ പത്തു മുതല്‍ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഏപ്രിലിലും പാസ്‌പോര്‍ട്ട് ഫീസ് ഏഴു ശതമാനം വര്‍ധിച്ചിരുന്നു. 2023 ല്‍ ഒമ്പതു ശതമാനമായിരുന്നു വര്‍ധന.

പുതിയ നിരക്കു പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില്‍ നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായി വര്‍ധിക്കും. പോസ്റ്റല്‍ ആപ്ലിക്കേഷന് പ്രായപൂര്‍ത്തിയായവര്‍ക്ക് നിലവില്‍ 100 പൗണ്ട് 107 പൗണ്ടായും കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് 74 പൗണ്ടായും ഉയരും.

പ്രീമിയം വണ്‍ഡേ സര്‍വീസിന് നിലവിലെ ഫീസായ 207.50 പൗണ്ട് 222 പൗണ്ടായും കുട്ടികള്‍ക്ക് 176.50 ല്‍ നിന്ന് 189 പൗണ്ടായും വര്‍ധിച്ചു. ഫീസ് വര്‍ദ്ധിക്കുമ്പോഴും പാസ്‌പോര്‍ട്ട് നല്‍കുന്ന പ്രക്രിയയില്‍ നിര്‍മ്മാണ ചെലവ് കണക്കാക്കുമ്പോള്‍ ലാഭമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Other News in this category



4malayalees Recommends