തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തില്‍ തുടരുന്നു; ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഫെബ്രുവരിയില്‍ നഷ്ടമായത് 53,000 ജോലികള്‍; തൊഴിലുകള്‍ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്

തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തില്‍ തുടരുന്നു; ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഫെബ്രുവരിയില്‍ നഷ്ടമായത് 53,000 ജോലികള്‍; തൊഴിലുകള്‍ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്
ഓസ്‌ട്രേലിയയുടെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി 4.1 ശതമാനത്തില്‍ തുടരുമ്പോഴും ജോലിക്കാരുടെ പങ്കാളിത്തത്തില്‍ ഇടിവ്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം സമ്പദ് വ്യവസ്ഥയ്ക്ക് 52,800 ജോലികളാണ് നഷ്ടമായത്.

30,000 ജോലികള്‍ വര്‍ദ്ധിക്കുമെന്ന പ്രവചനങ്ങളാണ് ഇതോടെ തകര്‍ന്നത്. ജോലിയില്‍ ഇരിക്കുന്നവരുടെയും, ജോലി അന്വേഷിക്കുന്നവരുടെയും എണ്ണം ഇടിഞ്ഞതാണ് എംപ്ലോയ്‌മെന്റ് നിരക്ക് താഴാന്‍ ഇടയാക്കിയത്. ജനുവരിയില്‍ പങ്കാളിത്ത നിരക്ക് റെക്കോര്‍ഡായ 67.3 ശതമാനത്തില്‍ എത്തിയ ശേഷം 66.8 ശതമാനത്തിലേക്ക് താഴുകയായിരുന്നു.

ഫെബ്രുവരിയില്‍ പ്രായമായ ജോലിക്കാര്‍ തൊഴിലുകളില്‍ മടങ്ങിയെത്താത്തതാണ് ഇതിന് ഒരു കാരണമെന്ന് എബിഎസ് കണക്കാക്കുന്നു. പ്രായമേറിയ വിഭാഗങ്ങളുടെ എംപ്ലോയ്‌മെന്റ് 2024-ലെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് വന്നിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രായവിഭാഗത്തില്‍ പെട്ടവര്‍ അധികമായി ജോലി ചെയ്യുന്നുണ്ട്. ജനുവരിയിലാണ് തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തില്‍ തൊട്ടത്. വര്‍ഷത്തിന്റെ മധ്യത്തോടെ തൊഴിലില്ലായ്മ നിരക്ക് ശരാശരി 4.2 ശതമാനത്തില്‍ എത്തുമെന്നാണ് റിസര്‍വ് ബാങ്ക് പ്രവചനം. അടുത്ത ഏതാനും വര്‍ഷങ്ങള്‍ ഈ നിലയില്‍ തന്നെ തുടരുമെന്നും പ്രവചനത്തില്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends