നിക്കാഹ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്ന് മാസം, സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചു

നിക്കാഹ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്ന് മാസം, സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കല്‍ മുഹമ്മദ് ജുമാന്‍ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. മൂന്ന് മാസം മുന്‍പാണ് നിക്കാഹ് കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. രണ്ട് മാസത്തിനുശേഷം വീണ്ടും നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കെയാണ് മരണം. നാല് വര്‍ഷമായി സൗദി പ്രവാസിയാണ്.

മക്ക ഹറമിന് സമീപം അല്‍ മാക് കമ്പനി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉംറ നിര്‍വഹിച്ച ശേഷം റൂമില്‍ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: ഒപി അഷ്‌റഫ് ഹാജി. മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിന്‍. മൂന്ന് സഹോദരങ്ങളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Other News in this category



4malayalees Recommends