ഖത്തറില്‍ കാലാവസ്ഥ മാറി വരുന്നു , വരും ദിവസം മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
ഖത്തറില്‍ അടുത്ത രണ്ടു മാസത്തെ കാലാവസ്ഥ പ്രവചിക്കാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഖത്തര്‍ ഇപ്പോള്‍ അല്‍-സറയാത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്
പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ജനങ്ങള്‍ തയ്യാറെടുക്കേണ്ടതുണ്ടെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പെട്ടെന്ന് രൂപപ്പെടുന്ന കാര്‍മേഘങ്ങള്‍ ശക്തമായ മഴയായി രൂപാന്തരപ്പെട്ടേക്കാം. ഈ മേഘങ്ങള്‍ തീവ്രമായ ഇടിമിന്നലായി വേഗത്തില്‍ മാറാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പെട്ടെന്നുള്ള കനത്ത മഴ, ശക്തമായ ഇടി മിന്നല്‍, പൊടിക്കാറ്റുകള്‍ക്ക് കാരണമായേക്കാവുന്ന ശക്തമായ കാറ്റ് എന്നിവയെ നേരിടാന്‍ താമസക്കാര്‍ ഒരുക്കങ്ങള്‍ നടത്തണം. 'അല്‍ സറയാത്ത്' എന്ന പേര് സൂചിപ്പിക്കുന്നതു പോലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയായിരിക്കും ഈ രണ്ടു മാസങ്ങളില്‍ ഉണ്ടാവുക. പരിമിതമായ പ്രദേശങ്ങളെ ഗണ്യമായ തീവ്രതയോടെ ബാധിക്കുന്ന രീതിയിലായിരിക്കും ഈ കാലാവസ്ഥാ മാറ്റമെന്നും അധികൃതര്‍ അറിയിച്ചു.