ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍
ബംഗളൂരുവില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ നവവധുവിന്റെ ദേഹത്ത് കളര്‍ ബോംബ് വീണുപൊട്ടി പരിക്കേറ്റു. ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം. ഫോട്ടോഷൂട്ടിന്റെ പശ്ചാത്തലത്തില്‍ പൊട്ടേണ്ടിയിരുന്ന കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് വീണ് പൊട്ടുകയായിരുന്നു. അപകടത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയും ബംഗളൂരുവില്‍ വിവാഹിതരായിരുന്നു. തുടര്‍ന്ന് നടത്തിയ ഫോട്ടോ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുന്ന ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. യുവതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയുംചെയ്തു.

ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവര്‍ ചികിത്സയിലാണ്. ദമ്പതികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അപകട വിവരം പങ്കുവച്ചത്. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പുറത്തുവിട്ടതെന്ന് അവര്‍ പ്രതികരിച്ചു.






Other News in this category



4malayalees Recommends