'പെണ്‍സുഹൃത്തിനോട് സംസാരിച്ചു'; യുവാവിനെ വടികൊണ്ട് തല്ലിചതച്ച് കാപ്പ കേസ് പ്രതി; മര്‍ദ്ദനദൃശ്യം സ്റ്റാറ്റസാക്കി

'പെണ്‍സുഹൃത്തിനോട് സംസാരിച്ചു'; യുവാവിനെ വടികൊണ്ട് തല്ലിചതച്ച് കാപ്പ കേസ് പ്രതി; മര്‍ദ്ദനദൃശ്യം സ്റ്റാറ്റസാക്കി
കൊച്ചിയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കാപ്പ കേസ് പ്രതി. പെണ്‍സുഹൃത്തിനോട് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തല്ലി ചതച്ചത്. വടി കൊണ്ടുള്‍പ്പടെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

കാപ്പ കേസ് പ്രതി ശ്രീരാജാണ് യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രതി വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. പെണ്‍സുഹൃത്തിന് താക്കീത് നല്‍കാനാണ് മര്‍ദ്ദന ദൃശ്യം വാട്‌സ് അപ്പ് സ്റ്റാറ്റസാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെണ്‍സുഹൃത്തിന്റെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends