ടെസ്‌കോ ജീവിനക്കാരുടെ ശമ്പളം 5.2 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഞായറാഴ്ച ജോലി ചെയ്യുന്നതിനുള്ള അധിക വേതനം നിര്‍ത്തലാക്കും.
യൂണിയനുമായി വേതനത്തില്‍ ധാരണയായിരുന്നു. മാര്‍ച്ച് 30 മുതല്‍ 12.45 പൗണ്ടായി ശമ്പളം ഉയരും.
യുകെയില്‍ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ദേശീയ മിനിമം വേതനം മണിക്കൂറിന് 12.21 പൗണ്ടായി അടുത്ത മാസം മുതല്‍ ഉയരും. ടെസ്‌കോ നടപ്പിലാക്കുന്ന ശമ്പള വര്‍ദ്ധനവ് മിനിമം വേതനത്തേക്കാള്‍ അല്‍പ്പം കൂടുതലാണഅ.
ഞായറാഴ്ച ജോലി ചെയ്യുമ്പോള്‍ നല്‍കിയിരുന്ന പത്തുശതമാനം ശമ്പള ബോണസ് നിര്‍ത്തലാക്കുന്നത് ജീവനക്കാരെ ബാധിക്കും. തൊഴിലാളികളുടെ ശമ്പളനിരക്ക് 13.66 പൗണ്ടായും പിന്നീട് 13.85 പൗണ്ടായും ഉയരും. കൂടുതല്‍ ജീവനക്കാരെ ആകര്‍ഷിക്കാന്‍ ശമ്പള വര്‍ദ്ധനവ് സഹായിക്കും.
സെന്‍സ്ബറീസും നേരത്തെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു.