ഈ തീരുമാനത്തില്‍ ഖേദിക്കുന്നു, കാനഡയിലെ ജീവിതം മോശം ; ഡല്‍ഹിയില്‍ നിന്നു കാനഡയില്‍ പഠനത്തിനെത്തിയ യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ഈ തീരുമാനത്തില്‍ ഖേദിക്കുന്നു, കാനഡയിലെ ജീവിതം മോശം ; ഡല്‍ഹിയില്‍ നിന്നു കാനഡയില്‍ പഠനത്തിനെത്തിയ യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
നല്ല ജീവിതം പ്രതീക്ഷിച്ച് കാനഡയിലേക്ക് കുടിയേറുന്നവര്‍ നിരവധിയാണ്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയത് തെറ്റായെന്ന് പറയുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവാവ്. ഹെഫ്റ്റി എഡി എന്ന റെഡിറ്റ് അക്കൗണ്ടില്‍ നിന്നാണ് വൈറലായിട്ടുള്ള പോസ്റ്റ് പ്രസിദ്ധികരിച്ചിട്ടുള്ളത്. കാനഡയിലേക്ക് പോയ അനുഭവത്തെ തട്ടിപ്പ് എന്നാണ് യുവാവ് വിശേഷിപ്പിച്ചിട്ടുള്ളത്. കാനഡയില്‍ താന്‍ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ഇയാള്‍ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

കാനഡയിലേക്ക് വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഇന്ത്യയില്‍ നിന്ന് പുറേത്തേക്ക് കടക്കാനായി ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി

ഒരു നേര്‍ചിത്രം നല്‍കാം. ഞാന്‍ കാനഡയിലാണ്. നിങ്ങള്‍ വിചാരിക്കുന്നത് പോലയല്ല കാര്യങ്ങളുടെ കിടപ്പ്. കാനഡ സര്‍ക്കാരും കോളേജുകളും ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളെ ബിസിനസായിട്ടാണ് കാണുന്നത്. ഒരിക്കല്‍ അവിടെ ചെന്നിറിങ്ങിയാല്‍ നിങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് മനസിലാവും- യുവാവ് പറയുന്നു.

ഇന്ത്യയിലും സാധ്യതകളും മാര്‍ക്കറ്റും വലുതാവുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്, സാധ്യതകളെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വിജയം നേടാനാവും. സ്വന്തം നാട്ടില്‍ തന്നെ നല്ലൊരു ജീവിതം പണിതുയര്‍ത്താം. പാശ്ചാത്യ രാജ്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മായാലോകം തീര്‍ക്കുകയാണ് . ഇവിടെ വന്നാല്‍ മാത്രമേ സത്യം മനസിലാവുകയുള്ളു. കെണിയില്‍ ചാടരുത് ഇന്ത്യയില്‍ തന്നെ നില്‍ക്കൂ- യുവാവ് കുറിപ്പില്‍ പറയുന്നു

യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇത് വ്യാജമാണെന്നും അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കാനഡ പോലുള്ള രാജ്യങ്ങള്‍ ഉപകരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ യുവാവിന്റെ പോസ്റ്റ് സത്യമെന്ന് ചിലര്‍ വാദിക്കുന്നു.

Other News in this category



4malayalees Recommends