ലോകത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കോള്‍സും വൂള്‍വര്‍ത്സുമുണ്ടെന്ന് റിപ്പോര്‍ട്ട് . ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുള്ളത് .
കോള്‍സ് ,വൂള്‍വര്‍ത്സ് സൂപ്പര്‍മാര്‍ക്കറ്റുകളാണ് ലോകത്തില്‍ തന്നെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്നത്.
ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇവരുടെ വിപണി ആധിപത്യമാണ് നിലനില്‍ക്കുന്നത്. വിലയുടെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ കാര്യമായ മത്സരം നിലനില്‍ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളുടെ വില നിയന്ത്രണത്തിനും പരിഷികരണത്തിനും എസിസിസി 20 ഓളം ശുപാര്‍ശകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എസിസിസി അന്വേഷണം തുടങ്ങിയത്.