സൗദി അറേബ്യയില്‍ കനത്ത മഴയില്‍ ഒരു മരണം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ തനോമ ഗവര്‍ണറേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മുങ്ങിപ്പോവുകയായിരുന്നു. തനോമ ഗവര്‍ണറേറ്റിന് കിഴക്ക് ഭാഗത്തായുള്ള വാദിയിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളമുയര്‍ന്നത്.
സൗദി സിവില്‍ ഡിഫന്‍സ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്താനായത്. താഴ്വാര പ്രദേശത്ത് രക്ഷാ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സമ?ഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും തനുമയിലെ വാദി തര്‍ജ് അണക്കെട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. രക്ഷപെടുത്തിയ മൂന്നു പേരുടെയും നില തൃപ്തികരമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.