താമരശ്ശേരി അരയാറ്റു കുന്നില്‍ എംഡിഎംഎ വിഴുങ്ങിയതായി സംശയമുളള ഫായിസിന്റെ വയറ്റില്‍ തരി പോലുള്ള സാധനം കണ്ടെത്തിയെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട്. ഇയാളുടെ സര്‍ജറി ഉടന്‍ നടത്താനാണ് തീരുമാനം. ഫായിസിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഭാര്യയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കയ്യിലുള്ള എംഡിഎംഎ എന്ന് സംശയിക്കുന്ന ലഹരി വസ്തു വിഴുങ്ങിയത്. എംഡിഎംഎ വിഴുങ്ങിയെന്ന് ഇയാള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.