ലണ്ടന്‍: 'കാദോഷ് മരിയന്‍ മിനിസ്ട്രീസ്' യു കെ യില്‍ സംഘടിപ്പിക്കുന്ന 'ക്രുപാസനം മരിയന്‍ ഉടമ്പടി ധ്യാനം' പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ വാത്സിങ്ങാമില്‍ ഓഗസ്റ്റ് 2 മുതല്‍ 4 വരെയും, എയ്ല്‍സ്ഫോര്‍ഡില്‍ ഓഗസ്റ്റ് 6-7 വരെയും നടക്കും.
ആത്മീയ നവീകരണത്തിനും, പരിശുദ്ധ അമ്മക്ക് സമര്‍പ്പിതമായ വിശ്വാസാനുഭവത്തിനുമായി സംഘടിപ്പിക്കുന്ന അഞ്ചു ദിവസ ധ്യാനങ്ങള്‍ മാതൃഭക്തരുടെ പ്രധാന പുണ്യകേന്ദ്രങ്ങളായ യു.കെ യിലെ വാത്സിങ്ങാമില്‍ 3 ദിവസവും എയ്ല്‍സ്ഫോര്‍ഡില്‍ 2 ദിവസവുമായിട്ടാണ് ഈ താമസിച്ചുള്ള ധ്യാനം ക്രമീകരിക്കുന്നത്.
ഈ രണ്ട് കൃപാസനം മരിയന്‍ ധ്യാനത്തിനും കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ഡോ. അലക്‌സ് വടക്കുംതലയും, കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നല്‍കും. യു.കെ റോമന്‍ കത്തോലിക്കാ പള്ളിയുടെ ചാപ്ലിന്‍ ഫാ. വിങ്സ്റ്റണ്‍ വാവച്ചന്‍, ബ്ര.തോമസ് ജോര്‍ജ്ജ് (കാദോഷ് മരിയന്‍ മിനിസ്ട്രീസ് ) തുടങ്ങിയവര്‍ ശുശ്രൂഷകള്‍ നയിക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററില്‍ പരിശുദ്ധ അമ്മയുമായി എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോള്‍ ലഭിക്കുന്ന അത്ഭുതാനുഭവങ്ങള്‍ക്കും, രോഗശാന്തികള്‍ക്കും, അനുഗ്രഹങ്ങള്‍ക്കും നിത്യേന ലഭിക്കുന്ന സാക്ഷ്യങ്ങള്‍ അനവധിയാണ്.
വിശ്വാസജീവിതയാത്രയെ ഉടമ്പടി പ്രകാരം നയിക്കുമ്പോള്‍, മാതാവിന്റെ മാദ്ധ്യസ്ഥത്തിലൂടെ ദിവ്യസുതനില്‍നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളെ യു.കെ യില്‍ അഞ്ചു ദിവസങ്ങളിലായി താമസിച്ചുള്ള ഉടമ്പടി ധ്യാനത്തിലൂടെ അനുഭവവേദ്യമാക്കുവാനും, കൃപകള്‍ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയന്‍ മിനിസ്ട്രി ഒരുക്കുമ്പത്.
രാവിലെ എട്ടു മണിക്ക് ജപമാല
സമര്‍പ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളില്‍ തുടര്‍ന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുര്‍ബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ സമാപിക്കും.
കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ലഭിക്കുന്ന ഈ അവസരം ഉപയോഗിച്ചു കൊണ്ട് അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാന്‍ കാദോഷ് മരിയന്‍ മിനിസ്ട്രീസ് ഏവരെയും സ്‌നേഹപൂര്‍വ്വം യേശുവിന്റെ നാമത്തില്‍ ക്ഷണിക്കുന്നു.
For More Details: 07770730769 , 07459873176