ദുബായില്‍ പുതിയ ഒരു പാലം കൂടി തുറന്നു; ശെയ്ഖ് റാഷിദ് റോഡ് വഴിയുള്ള ഗതാഗതം കൂടുതല്‍ സുഗമമാവും

ദുബായില്‍ പുതിയ ഒരു പാലം കൂടി തുറന്നു; ശെയ്ഖ് റാഷിദ് റോഡ് വഴിയുള്ള ഗതാഗതം കൂടുതല്‍ സുഗമമാവും
ദുബായ് ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു പാലം കൂടി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗതാഗതത്തിനായി തുറന്നു. ഇന്‍ഫിനിറ്റി പാലത്തില്‍ നിന്ന് അല്‍ മിന സ്ട്രീറ്റ് വഴി ശെയ്ഖ് റാഷിദ് റോഡിലേക്കും ശെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പുതിയ പാലം വഴിയൊരുക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. 1,210 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലത്തില്‍ മൂന്ന് വരികളായാണ് റോഡുകള്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 4,800 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ശേഷി പുതിയ പാലത്തിനുണ്ട്.

ശെഖ് റാഷിദ് റോഡില്‍ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റുമായി ചേര്‍ന്നുള്ള കവലയില്‍ നിന്ന് അല്‍ മിന സ്ട്രീറ്റിലെ ഫാല്‍ക്കണ്‍ ഇന്റര്‍സെക്ഷന്‍ വരെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അല്‍ ഷിന്ദഗ കോറിഡോര്‍ ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. 3.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് പാലങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടുന്നതാണ് വികസന പദ്ധതിയുടെ നാലാംഘട്ടം. നാലാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ എല്ലാ പാതകളിലുമായി മണിക്കൂറില്‍ 19,400 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.

Other News in this category



4malayalees Recommends