അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ ?

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ ?
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് റിപ്പോര്‍ട്ട്. വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ 23 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കാണ് നികുതി കുറയ്ക്കലിന്റെ ആനുകൂല്യം ലഭിക്കുക. അമേരിക്കയും ഇന്ത്യയുമായുള്ള പരസ്പര താരിഫുകള്‍ 66 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊത്തം കയറ്റുമതിയുടെ 87% ത്തെയും ബാധിക്കുമെന്നാണ് ആഭ്യന്തര വിശകലനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ നിന്ന് 23 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ ഗണ്യമായി കുറയ്ക്കാനോ അല്ലെങ്കില്‍ ചിലത് പൂര്‍ണ്ണമായും നിര്‍ത്തലാക്കാനോ ആണ് ഇന്ത്യയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന അമേരിക്കന്‍ ലോകവ്യാപക താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുളള ശ്രമത്തിലാണ് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍. നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നതെന്നും അത് അനീതിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യ തീരുവ കുറയ്ക്കാന്‍ സമ്മതിച്ചതായി വെളിപ്പെടുത്തി കൊണ്ട് ട്രംപ് വീണ്ടും രം?ഗത്തെത്തിയിരുന്നു. ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്നത് ഭീമമായ താരിഫാണ്. അതിനാല്‍ ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല. തീരുവയിനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ ഇന്ത്യയിപ്പോള്‍ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends