മുഖത്തേക്ക് വെള്ളമൊഴിച്ചു, ജാക്കറ്റിന്റെ കോളറില്‍ കുത്തിപിടിച്ച് ഇടിച്ചു, കാനഡയില്‍ ഇന്ത്യന്‍ യുവതിയ്ക്ക് നേരെ അതിക്രമം, നോക്കി നിന്ന് ചുറ്റുമുള്ളവര്‍ ; വിമര്‍ശനം

മുഖത്തേക്ക് വെള്ളമൊഴിച്ചു, ജാക്കറ്റിന്റെ കോളറില്‍ കുത്തിപിടിച്ച് ഇടിച്ചു, കാനഡയില്‍ ഇന്ത്യന്‍ യുവതിയ്ക്ക് നേരെ അതിക്രമം, നോക്കി നിന്ന് ചുറ്റുമുള്ളവര്‍ ; വിമര്‍ശനം
കാനഡയിലെ കാല്‍ഗറി റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ത്യക്കാരിയായ യുവതിയ്ക്ക് നേരെ അക്രമണം. യുവതിയെ അക്രമിക്കുന്നത്ചുറ്റുമുള്ള ആളുകള്‍ നോക്കി നിന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഞായറാഴ്ചയാണ് യുവതിയ്ക്ക് നേരെ അതികമമുണ്ടായത്. കാല്‍ഗറിയിലെ സിറ്റി ഹാള്‍ / ബോ വാലി കോളജ് സ്‌റ്റേഷനില്‍ നില്‍ക്കുന്ന യുവതിയുടെ കയ്യില്‍ നിന്ന് വെള്ളക്കുപ്പി പിടിച്ചുവാങ്ങി മുഖത്തേക്ക് വെള്ളമൊഴിച്ചു. തുടര്‍ന്ന് യുവതിയുടെ ജാക്കറ്റിന്റെ കോളറിന് കുത്തിപിടിച്ച് ട്രാന്‍സിറ്റ് ഷെല്‍ട്ടറിന്റെ ചുമരില്‍ ചേര്‍ത്തുനിര്‍ത്തി ഇടിച്ചു. ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

ബ്രെയ്ഡണ്‍ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നയാളാണ് യുവതിയെ ആക്രമിച്ചത്. യുവതിക്ക് നേരെയുണ്ടായ അതിക്രമം കണ്ടു നിന്നവര്‍ ആരും അവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. കാനഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഈ വീഡിയോ കാണണം എന്നിങ്ങനെ കമന്റുകള്‍ നിറയുകയാണ്.

സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായി. വംശീയതയല്ല അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends