ഖത്തറില്‍ ഈദുല്‍ ഫിത്തറിന് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ അവധി

ഖത്തറില്‍ ഈദുല്‍ ഫിത്തറിന് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ അവധി
ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ ഒന്‍പത് ദിവസമാണ് അവധി ലഭിക്കുക. രാജ്യത്തെ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അമീരി ദിവാന്‍ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ അവധി കഴിഞ്ഞ് ഏപ്രില്‍ എട്ട് ചൊവ്വാഴ്ച സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും.

ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവര്‍ത്തി ദിനമായ മാര്‍ച്ച് 27 വ്യാഴാഴ്ച കഴിഞ്ഞാല്‍ പിന്നെ ഏപ്രില്‍ എട്ട് ചൊവ്വാഴ്ച മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

Other News in this category



4malayalees Recommends