പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററിലെത്തി. ആദ്യ പ്രദര്‍ശനം തുടങ്ങും മുമ്പേ ആരാധകര്‍ ലണ്ടനിലെ സിനി വേള്‍ഡ് തിയറ്ററില്‍ ആവേശത്തോടെ അണിനിരന്നു. യുകെ സമയം പുലര്‍ച്ചെ 12.30 ന് ആദ്യ പ്രദര്‍ശനമെന്ന് പറഞ്ഞെങ്കിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഷോ തുടങ്ങിയത്.
എമ്പുരാന്‍ സ്റ്റൈല്‍ വേഷമിട്ടാണ് മോഹന്‍ലാല്‍ ഫാന്‍സ് അധികവും തിയറ്ററിലെത്തിയത്. നിരവധി പേരാണ് യുകെയിലെ ഇല്‍ഫോഡിലുള്ള തിയറ്ററിലെത്തിയത്. ഇന്നലെ രാത്രി മുതല്‍ ഇവിടെ ആഘോഷം തുടങ്ങി. എമ്പുരാന്റെ പോസ്റ്റര്‍ ചിത്രം ആലേഘനം ചെയ്ത കേക്ക് മുറിച്ചും മോഹന്‍ലാലിന് ജയ് വിളിച്ചും നൂറുകണക്കിന് പേരാണ് പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
ആദ്യ ഷോയ്ക്ക് പോകാന്‍ കഴിയാത്തവര്‍ സിനിമയുടെ സസ്‌പെന്‍സ് പുറത്തുവിടരുതെന്ന് സോഷ്യല്‍മീഡിയയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണഅട്.
യുകെയില്‍ മാത്രം റിലീസ് ദിവസമായ ഇന്ന് 246 ല്‍ പരം തിയറ്ററുകളിലായി 1200 ല്‍ പരം ഷോകളാണുള്ളത്. ഇതില്‍ ചില തിയറ്ററുകള്‍ 25 ഷോകള്‍ വരെ നടത്തുന്നുണ്ട്. യുകെ കൂടാതെ 33 യൂറോപ്യന്‍ രാജ്യങ്ങളിലും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായ എമ്പുരാന്‍ വലിയ വിജയമാകുമെന്നുറപ്പാണ്..