തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭര്‍ത്താവും. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ നിന്നാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ കൂട്ടത്തിലാണ് ഷമിയുടെ സഹോദരി ഷബിനയും ഭര്‍ത്താവും ഭൃതൃസഹോദരിയും ഉള്ളത്.
ഇതുപ്രകാരം ഇവര്‍ പണം സ്വീകരിക്കുന്നതായും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മുതല്‍ 2024 വരെ ഇവര്‍ ഈ പദ്ധതി പ്രകാരം പണം കൈപ്പറ്റുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ ഷമിയോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.