ഭാര്യയുമായി അവിഹിത ബന്ധം: യോഗ അധ്യാപകനെ ജീവനോടെ ഏഴടി താഴ്ചയുള്ള കുഴിയിലിട്ട് മൂടി: ക്രൂര കൊലപാതകം

ഭാര്യയുമായി അവിഹിത ബന്ധം: യോഗ അധ്യാപകനെ ജീവനോടെ ഏഴടി താഴ്ചയുള്ള കുഴിയിലിട്ട് മൂടി: ക്രൂര കൊലപാതകം
ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. വാടകക്കാരന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായം തേടി തട്ടിക്കൊണ്ടുപോയി വയലിലെ ഏഴ് അടി താഴ്ചയുള്ള കുഴിയില്‍ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യോഗ അധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ വീട്ടുമയായ ഹര്‍ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഹ്തക്കിലെ ബാബ മസ്ത്നാഥ് സര്‍വകലാശാലയില്‍ യോഗ പഠിപ്പിച്ചിരുന്ന ജഗ്ദീപിന് തന്റെ വീടിന്റെ ഒരു ഭാഗം ഇയാള്‍ വാടകക്ക് നല്‍കി. പിന്നീട് ഭാര്യയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ഡിസംബര്‍ 24 ന്, ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഹര്‍ദീപും സുഹൃത്തുക്കളും ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. ജഗ്ദീപിന്റെ കൈകളും കാലുകളും കെട്ടിയിട്ട്, മര്‍ദ്ദിക്കുകയും വായ് ടേപ്പ് കൊണ്ട് മൂടി ചര്‍ഖി ദാദ്രിയിലെ കുഴിയില്‍ ജീവനോടെ മൂടുകയും ചെയ്തു. ചര്‍ഖി ദാദ്രിയിലെ പന്തവാസ് ഗ്രാമത്തില്‍ 7 അടി ആഴമുള്ള ഒരു കുഴി കുഴിക്കാന്‍ തൊഴിലാളികളെ ഏല്‍പ്പിച്ചു. കുഴല്‍ക്കിണറിന് വേണ്ടി കുഴിയെടുക്കുകയാണെന്നാണ് വീട്ടുടമ പറഞ്ഞതെന്നാണ് വിവരം.

Other News in this category



4malayalees Recommends