കേരളത്തില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏവര്‍ക്കും ഞെട്ടലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടം ചേര്‍ന്ന് ആക്രമിക്കപ്പെട്ട് മരണത്തിലേക്കെത്തുന്ന വാര്‍ത്തകള്‍, റാഗിങ് മൂലം ആത്മഹത്യ ചെയ്യുന്ന കുരുന്നുകള്‍, ഇപ്പോഴിതാ ബാല്യകാലം അത്ര എളുപ്പമാകില്ല കടന്നുപോകാനെന്ന് റിപ്പോര്‍ട്ട്. 9 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടുതലായി അക്രമിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
ബ്രിട്ടനിലെ ക്ലാസ് മുറികള്‍ സുരക്ഷിതമല്ലാത്ത അവസ്ഥ. ഏഴു വയസുകാരന്‍ കത്തിയായി സ്‌കൂളില്‍ വരുന്നതും സഹപാഠിക്ക് വിഷം കൊടുക്കുന്നതും തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയും ഉള്‍പ്പെടെ കൗമാരക്കാര്‍ കുറച്ചൊന്നുമല്ല ക്രിമിനല്‍ പ്രവര്‍ത്തികള്‍ കാണിച്ചുകൂട്ടുന്നത്.
ലണ്ടനില്‍ 11156 ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 5618 കേസുകളും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 5118 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വര്‍ഷത്തിനിടെ ഇത്തരം ഗൗരവമുള്ള സംഭവങ്ങളില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടായി. വിദ്യാലയങ്ങളില്‍ നിന്ന് കണ്ടെടുത്തത് 4800 ഓളം ആയുധങ്ങളാണ്.
അതിനിടെ ഇംഗ്ലണ്ടിലെ അഞ്ചില്‍ ഒരു അധ്യാപകനെ ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥി ആക്രമിച്ചിട്ടുണ്ടെന്ന് ബിബിസി നിയോഗിച്ച ഒരു സര്‍വേ പറയുന്നു.
തുപ്പല്‍, അസഭ്യം പറയല്‍, കസേര എറിയല്‍ എന്നിവ പതിവായി സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നാണെന്നാണ് അധ്യാപകന് പറയുന്നത്.കോവിഡ് പാന്‍ഡെമിക്കിന് ശേഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് അക്രമവും ദുരുപയോഗവും വര്‍ദ്ധിക്കുന്നതായി അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഒരു യൂണിയന്‍ പറയുന്നു. ഏതായാലും സ്‌കൂളുകള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.