നോര്‍ത്താംപ്ടണില്‍ മരണമടഞ്ഞ അഞ്ജു അമലിന്റെ സംസ്‌കാരം മാര്‍ച്ച് 29ാം തിയതി നടക്കും. ഇന്ന് മൃതദേഹം കൊച്ചി വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്ന് അഞ്ജുവിന്റെ ഭര്‍ത്താവ് അമല്‍ അഗസ്റ്റിന്റെ വീട്ടിലെത്തിക്കും. പൊതു ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
മാര്‍ച്ച് 29ാംതിയതി രാവിലെ മൃതദേഹം അഞ്ജുവിന്റെ വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11 മണിക്കാണ് വീട്ടിലെ ശുശ്രൂഷ. സംസ്‌കാരം പുല്‍പ്പള്ളി മാരക്കാവ് സെന്റ് തോമസ് പള്ളിയില്‍ നടക്കും
29 വയസ്സു മാത്രമുള്ള അഞ്ജു പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്. അപ്രതീക്ഷിത മരണത്തില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍
കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് ഭര്‍ത്താവ്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ്ജ് സെലിന്‍ ദമ്പതികളുടെ മകളാണ് അഞ്ജു. സഹോദരി ആശ (ഇസാഫ് ബാങ്ക്)