മദ്യലഹരിയില്‍ അമ്മയെ വടികൊണ്ട് തല്ലിച്ചതച്ചു, ആക്രമിച്ചത് സഹോദരനെ കൊന്ന കേസിലെ പ്രതി

മദ്യലഹരിയില്‍ അമ്മയെ വടികൊണ്ട് തല്ലിച്ചതച്ചു, ആക്രമിച്ചത് സഹോദരനെ കൊന്ന കേസിലെ പ്രതി
തൃശൂര്‍ ദേശമംഗലം കൊണ്ടയൂരില്‍ മദ്യലഹരിയില്‍ അമ്മയെ മകന്‍ തല്ലിച്ചതച്ചു. കൊണ്ടയൂര്‍ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് തല്ലിച്ചതച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെ അയല്‍വാസികളാണ് സംഭവം പുറത്തറിയിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ് കിടന്നിരുന്ന ശാന്തയെ പൊലീസെത്തി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സുരേഷ് രണ്ടു കൊല്ലം മുമ്പ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends