തലമുടിവെട്ടാനെത്തിയ 11 കാരനെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍

തലമുടിവെട്ടാനെത്തിയ 11 കാരനെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍
പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാര്‍ബര്‍ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Other News in this category



4malayalees Recommends