കരണിന് ഇതെന്തുപറ്റി? കവിളുകള്‍ ഒട്ടി, ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍

കരണിന് ഇതെന്തുപറ്റി? കവിളുകള്‍ ഒട്ടി, ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍
ബോളിവുഡിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഉള്ള ഒരാളാണ് കരണ്‍ ജോഹര്‍. ഇന്‍ഡസ്ട്രിയിലെ നിരവധി താരങ്ങള്‍ സംവിധായകന്റെ കൈപിടിച്ച് അഭിനയത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഈയിടെ കിരണിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നിരുന്നു.

കീറി തുന്നിക്കെട്ടിയ രീതിയിലുള്ള ഒരു ഔട്ട്ഫിറ്റ് ധരിച്ചു കൊണ്ട് എയര്‍പോര്‍ട്ടിലെത്തിയ കരണ്‍ ജോഹറിന്റെ ലുക്ക് കണ്ട് കരണിന് ഇതെന്തുപറ്റി എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. വളരെ മെലിഞ്ഞിരിക്കുന്ന രീതിയിലാണ് കരണ്‍ പ്രത്യക്ഷപ്പെട്ടത്. കരണ്‍ അമിതമായി വണ്ണം കുറഞ്ഞതായുള്ള കമന്റുകളാണ് എത്തിയത്. എന്തെങ്കിലും രോഗമുണ്ടോ എന്നുള്ള സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സെല്‍ഫിയാണ് ചര്‍ച്ചയാകുന്നത്. കാറിനുള്ളില്‍ നിന്നും പകര്‍ത്തിയ ചിത്രത്തില്‍ കവിളുകള്‍ ഒട്ടി കഴുത്തിലും മുഖത്തും ചുളിവുകള്‍ ഉള്ളതായി കാണാം. ഇതോടെ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

കരണിനെ അസുഖബാധിതനെപ്പോലെ തോന്നിക്കുന്നു എന്നാണ് വരുന്ന കമന്റുകള്‍. അതേസമയം മറ്റ് ചിലര്‍ നടന്‍ ശരീരഭാരം കുറയ്ക്കാനുള്ള ഓസെംപിക് മരുന്ന് ഉപയോ?ഗിച്ച് തുടങ്ങി എന്നുള്ള സംശയങ്ങളും പങ്കുവച്ചു. എന്നാല്‍ അന്‍പത് വയസ് പിന്നിട്ട താരം സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് എന്നാണ് മറ്റു ചിലര്‍ കുറിച്ചത്.

Other News in this category



4malayalees Recommends