ഷൈന്‍ ടോംചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല, വീഴ്ച വ്യക്തമാക്കി കോടതി

ഷൈന്‍ ടോംചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല, വീഴ്ച വ്യക്തമാക്കി കോടതി
ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി.പിടിച്ചെടുത്ത കൊക്കെയിന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല.രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല.പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല.ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല.കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്.ഫൊറന്‍സിക് സയന്‍സ് ലാബില്‍ ക്‌ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തന്‍ ആക്കിയത്.

Other News in this category



4malayalees Recommends