വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെ കേന്ദ്ര സേനയെ വിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കലാപം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നും ക്രമസമാധാനം തകര്‍ന്നുവെന്ന വാദം അംഗീകരിച്ചുകൊണ്ടണ് കേന്ദ്ര സേനയെ കോടതി വിളിച്ചിരിക്കുന്നത്.
മുര്‍ഷിദാബാദില്‍ വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വഖഫ് ബില്ലിനെതിരായി നടന്ന പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായെന്നാണ് വിവരം. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. മാള്‍ഡ, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് സുതിയില്‍ നിന്ന് 70 പേരെയും സാംസര്‍ഗഞ്ചില്‍ നിന്ന് 41പേരെയും അറസ്റ്റ് ചെയ്തതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.