ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവം ; എസ്‌ഐയ്‌ക്കെതിരെ കേസ്

ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവം ; എസ്‌ഐയ്‌ക്കെതിരെ കേസ്
ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തില്‍ എസ്‌ഐ ക്കെതിരെ കേസെടുത്ത് പൊലീസ്. ചിറയിന്‍കീഴ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ആക്രമണത്തില്‍ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകന്‍ (13) ചികിത്സയിലാണ്. വിനായകന്റെ അച്ഛന്‍ സുമേഷും ശ്രീബുവും തമ്മിലുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിനായകന്റെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. ക്ഷേത്രത്തിലെ തൂക്ക ദിവസമായ വ്യാഴാഴ്ച രാത്രിയില്‍ ക്ഷേത്രത്തിനു സമീപം നില്‍ക്കുകയായിരുന്ന വിനായകനെ, ശ്രീബു പിടിച്ചുതള്ളുകയും ചവിട്ടുകയുമായിരുന്നു എന്നാണ് പരാതി. ഉത്സവക്കമ്മിറ്റി ഭാരവാഹി കൂടിയായ ശ്രീബു, ക്ഷേത്ര പരിസരത്തുനിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടാണ് വിനായകനെ ആക്രമിച്ചത്. ഡ്യൂട്ടിയിലല്ലാതിരുന്ന എസ്‌ഐയുടെ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കാനാണ് രക്ഷിതാക്കളുടെ നീക്കം.


Other News in this category



4malayalees Recommends