'ജനനേന്ദ്രിയത്തില്‍ ലോഹവസ്തുകൊണ്ട് പരിക്കേല്‍പ്പിച്ചു, പെല്‍വിക് അസ്ഥിയില്‍ ചതവുകള്‍ ഉണ്ടായി'; നടനെതിരെ വെളിപ്പെടുത്തലുമായി നടി

'ജനനേന്ദ്രിയത്തില്‍ ലോഹവസ്തുകൊണ്ട് പരിക്കേല്‍പ്പിച്ചു, പെല്‍വിക് അസ്ഥിയില്‍ ചതവുകള്‍ ഉണ്ടായി'; നടനെതിരെ വെളിപ്പെടുത്തലുമായി നടി
നടന്‍ മിക്കി റൂര്‍ക്കിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ബെല്ല തോണ്‍. 'ഗേള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മിക്കി റൂര്‍ക്ക് തന്നെ ഉപദ്രവിച്ചെന്നാണ് ബെല്ല തോണിന്റെ വെളിപ്പെടുത്തല്‍. തന്റെ ജനനേന്ദ്രിയത്തില്‍ ലോഹവസ്തുകൊണ്ട് പരിക്കേല്‍പ്പിച്ചുവെന്നാണ് ബെല്ല പറയുന്നത്. അമേരിക്കന്‍ ഗായികയായ ജോജോ സിവയ്‌ക്കെതിരെ കഴിഞ്ഞദിവസം മിക്കി റൂര്‍ക്ക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പിന്നാലെ ഇതിനെതിരെയുള്ള പ്രതികരണമായാണ് നടനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തേക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയെന്ന നിലയില്‍ ജീവിതത്തിലുണ്ടായ ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരുന്നു മിക്കി റൂര്‍ക്കിനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായതെന്നും നടി വെളിപ്പെടുത്തി. ഗേള്‍ എന്ന ചിത്രത്തില്‍ മിക്കിയും ബെല്ലയും ഒരുമിച്ചുള്ള രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മുട്ടില്‍ നില്‍ക്കുന്ന ബെല്ലയുടെ കഥാപാത്രത്തിന്റെ കാല്‍മുട്ടില്‍ ലോഹവസ്തു പ്രയോഗിക്കുന്ന രംഗത്തിലാണ് മിക്കി ഉപദ്രവിച്ചതെന്ന് ബെല്ല കുറിച്ചു.

താരത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ ''എനിക്ക് ഈ മനുഷ്യനൊപ്പം ജൊലി ചെയ്യേണ്ടിവന്നു. ഞാന്‍, കൈകള്‍ പിന്നിലേക്ക് ബന്ധിക്കപ്പെട്ട് മുട്ടില്‍ നില്‍ക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. എന്റെ കാല്‍മുട്ടില്‍ ലോഹ ഗ്രൈന്‍ഡര്‍ പ്രയോ ഗിക്കുകയായിരുന്നു ആ സീനില്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അയാള്‍ ജീന്‍സിന് പുറത്തുകൂടി ആ വസ്തു എന്റെ ജനനേന്ദ്രിയത്തില്‍ തുടരെ പ്രയോഗിച്ചു. ഇക്കാരണത്താല്‍ പെല്‍വിക് അസ്ഥിയില്‍ ചതവുകള്‍ ഉണ്ടായി. മിക്കി റൂര്‍ക്ക് കാര്‍ ഉപയോഗിച്ച് തന്റെ ദേഹത്ത് മുഴുവന്‍ അഴുക്കാക്കിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ബെല്ല കുറിച്ചു.

Other News in this category



4malayalees Recommends