ലോകം മുഴുവനുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. കാര്‍ഷിക കേരളത്തിലെ ഗൃഹാതുരമായ ഓര്‍മകള്‍ ഉണര്‍ത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു.
നിലവിളക്കിന്റെ വെളിച്ചത്തില്‍ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം. വിഷുവം എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം .രാവും പകലും തുല്യമായി വരുമ്പോള്‍ വിഷു ആഘോഷം. കണി കണ്ടും കൈനീട്ടം കൊടുത്തും വാങ്ങിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും ഒന്നിച്ചിരുന്ന സദ്യയുണ്ടും വിളവെടുപ്പുല്‍സവം ആഘോമാക്കുന്നു.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും, അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം.
കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നു. ആഘോഷത്തിന് ഇന്നും ഒരു കുറവില്ല... ഏവരും പടക്കം പൊട്ടിച്ചും കണികണ്ടും കൈനീട്ടം നല്‍കിയും ആഘോഷ ലഹരിയിലാണ്.
എല്ലാ പ്രിയ വായനക്കാര്‍ക്കും വിഷു ആശംസകള്‍ നേരുന്നു