മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ക്കായി ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ബെല്‍ജിയത്തിലേക്ക് അയക്കും

മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ക്കായി ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ബെല്‍ജിയത്തിലേക്ക് അയക്കും
മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ബെല്‍ജിയത്തിലേക്ക് അയക്കും. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. മുതിര്‍ന്ന അഭിഭാഷകരുമായി അന്വേഷണ ഏജന്‍സികള്‍ ചര്‍ച്ച നടത്തി. ഹരീഷ് സാല്‍വെ അടക്കമുള്ള അഭിഭാഷകരുടെ ഉപദേശം തേടിയെന്ന് സൂചന. ബെല്‍ജിയവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച തുടങ്ങി. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ പറയുന്നു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തും എന്നും ചോക്‌സിയുടെ അഭിഭാഷകന്‍ പ്രതികരിച്ചിട്ടുണ്ട്.

ബല്‍ജിയത്തില്‍ മെഹുല്‍ ചോക്‌സിയുടെ ജാമ്യപേക്ഷയെ എതിര്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരില്‍ വിചാരണ തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. അര്‍ബുദ രോഗത്തിന് ചികിത്സയിലെന്ന് ബല്‍ജിയന്‍ കോടതിയെ അറിയിക്കുമെന്ന് ചോക്‌സിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. ചോക്‌സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അന്വേഷണത്തോട് ചോക്‌സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകര്‍ പറയുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന അനുസരിച്ചാണ് ചോക്‌സിയെ അറസ്റ്റു ചെയ്തതെന്ന് ഇന്നലെ ബല്‍ജിയം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends