അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വിഷുവിനോട് അനുബന്ധിച്ച് പങ്കുവച്ച ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. രേണുവിന്റെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് രം?ഗത്ത് എത്തിയിരിക്കുകയാണ് സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
വിഷു ആശംസിച്ചുകൊണ്ടുള്ള രേണുവിന്റെ ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് വിമര്‍ശനം. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത്.
'2025-ലെ പുതിയ വിഷു ഇതാണോ? ദയവായി ഞങ്ങളുടെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ആണ്‍കുട്ടികള്‍ അങ്ങനെ പറയും, എന്റെ പൊക്കിള്‍ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങള്‍ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വില്‍ക്കരുത്. ഭഗവാന്‍ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികള്‍ കൊണ്ട് മാറ്റിസ്ഥാപിക്കാന്‍ കഴിയില്ല'- സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വപ്നയെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേര്‍ പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന പറഞ്ഞത് ശരിയാണ് ഇത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നു എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ ചിത്രംകൊണ്ട് അവര്‍ എന്താണ് നേടാന്‍ പോകുന്നതെന്നാണ് മറ്റൊരാള്‍ കമന്റിലൂടെ ചോദിച്ചത്.
കേസുകളും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഫോട്ടോകളും ചൂണ്ടിക്കാട്ടി സ്വപ്നയെ പരിഹസിച്ചുള്ള കമന്റുകളും പോസ്റ്റില്‍ നിറഞ്ഞിരുന്നു. അന്യരുടെ കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.