തിരുനെല്‍വേലിയില്‍ പെന്‍സിലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരന്‍ പിടിയില്‍. പാളയം കോട്ടയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. വെട്ടേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ബാഗില്‍ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരന്‍ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയില്‍ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. പാളയംകോട്ട മേഖലയിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ ദിവസവും പരിശോധിക്കാന്‍ അധികൃതര്‍ അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.