തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം ; പ്രതി ജി മെയില്‍ ആക്ടീവ് ആക്കിയത് നിര്‍ണ്ണായകമായി ; ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കയ്യോടെ പൊക്കി കേരള പൊലീസ്

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം ; പ്രതി ജി മെയില്‍ ആക്ടീവ് ആക്കിയത് നിര്‍ണ്ണായകമായി ; ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കയ്യോടെ പൊക്കി കേരള പൊലീസ്
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ അസം സ്വദേശി അമിത്തിനെ പൊലീസ് പിടികൂടിയത് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍. പ്രതി ജിമെയില്‍ ആക്റ്റീവ് ആക്കിയതും, ഫോണ്‍ ഓണ്‍ ആക്കിയതും വഴി പൊലീസിന് ലഭിച്ച വിവരങ്ങളാണ് സംഘത്തെ പ്രതിയിലേക്കെത്തിച്ചത്.

ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് അമിത്തിന് പിന്നാലെയായിരുന്നു. ഇതിനിടെ അമിത് ഒരു ഫോണ്‍ ഓണ്‍ ആക്കിയതും, ജിമെയില്‍ ലോഗിന്‍ ചെയ്തതും പൊലീസിന് കച്ചിത്തുരുമ്പായി. തുടര്‍ന്ന് തൃശൂരിലെ മാളയില്‍, അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബലപ്രയോഗങ്ങള്‍ ഒന്നുമില്ലാതെ പ്രതി കീഴടങ്ങുകയും ചെയ്തു

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാളാണ് അമിത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

Other News in this category



4malayalees Recommends