സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരന്‍ അറസ്റ്റില്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരന്‍ അറസ്റ്റില്‍
സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ വിജയ് യശോധരന്‍(36) ആണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരനാണ് യശോധരന്‍.

സൗഹൃദ ആപ്പ് വഴിയാണ് ഇയാള്‍ എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ പരിചയപ്പെട്ടത്. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. തമ്പാനൂര്‍ സിഐ വിഎം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Other News in this category



4malayalees Recommends