പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ അഞ്ചര വയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പിന്നാലെ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് പേവിഷബാധയേറ്റു. കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലാണ്
മാര്‍ച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേര്‍ക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്‌സിന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ് കുട്ടി.