കുപ്വാര, ബരാമുള്ള എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം രാത്രിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) പാകിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായ അഞ്ചാം രാത്രിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യം ഫലപ്രദവുമായ രീതിയില്‍ പ്രതികരിച്ചതായി ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ പറഞ്ഞു. കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്. കുപ്വാര, ബരാമുള്ള ജില്ലകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളിലും അഖ്‌നൂര്‍ സെക്ടറിലുമാണ് വെടിവയ്പ്പ് നടന്നത്.
''ഏപ്രില്‍ 28-29 രാത്രിയില്‍, കുപ്വാര, ബരാമുള്ള ജില്ലകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളിലും അഖ്നൂര്‍ സെക്ടറിലും നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവച്ചു. പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം കൃത്യമായും ഫലപ്രദമായും മറുപടി നല്‍കി.'' കരസേന പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി മുതല്‍ പാകിസ്ഥാന്‍ സൈനികര്‍ നിയന്ത്രണരേഖയിലെ വിവിധ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.