'ലഹരി ഉപയോഗിച്ചിട്ടുണ്ട്, മുക്തി നേടാന്‍ സഹായം വേണം', തുറന്നുപറഞ്ഞ് ശ്രീനാഥ് ഭാസി

'ലഹരി ഉപയോഗിച്ചിട്ടുണ്ട്, മുക്തി നേടാന്‍ സഹായം വേണം', തുറന്നുപറഞ്ഞ് ശ്രീനാഥ് ഭാസി
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് നടന്‍ ശ്രീനാഥ് ഭാസി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നുമാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.

അതേസമയം, ലഹരി വിമുക്ത ചികിത്സപൂര്‍ത്തിയാക്കുന്നതോടെ ഷൈന്‍ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയില്‍ ലഹരി കേസുകളില്‍ പെടാന്‍ പാടില്ല. എത്ര കാലം ചികിത്സയില്‍ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈന്‍ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്‌സൈസ് മേല്‍നോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends