പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികന് എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി രാമചന്ദ്രന്. തിരിച്ചടിയുടെ വാര്‍ത്തകേട്ടപ്പോള്‍ സന്തോഷവും ആശ്വാസവും തോന്നിയെന്നും ആരതി പറഞ്ഞു. ഒരു കുറ്റവും ചെയ്യാത്ത സാധാരണക്കാര്‍ക്ക് എതിരെ ആക്രമണം നടത്തുമ്പോള്‍ തിരിച്ചടി നല്‍കേണ്ടത് ഈ രീതിയില്‍ തന്നെ ആണെന്നും ആരതി പ്രതികരിച്ചു.
'' ഒരു തെറ്റ് പോലും ചെയ്യാത്ത സാധാരണക്കാര്‍ ആണ് അന്ന് പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അത് ചെയ്തവര്‍ക്ക് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കേണ്ടത് അത്യാവശ്യമാണ്. ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരാണ് ഏറ്റവും നല്ലത്. ഒരുപാട് അമ്മമാരുടെ സിന്ദൂരം മായിച്ചു കളഞ്ഞ ആക്രമണം നടത്തിയ ഭീകരരെ ഇങ്ങനെ തന്നെ ആക്രമിക്കണം. ഇതാണ് ഇന്ത്യ, പ്രധാനമന്ത്രിക്കും സൈന്യത്തിനും നന്ദി.'' ആരതി മാധ്യമങ്ങളോട് പറഞ്ഞു.
തിരിച്ചടിയില്‍ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.