രാത്രി രണ്ട് മണി, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍..; സംവിധായകന്റെ കുറിപ്പ്

രാത്രി രണ്ട് മണി, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍..; സംവിധായകന്റെ കുറിപ്പ്
ആസിഫ് അലിയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് 'സര്‍ക്കീട്ട്' സിനിമയുടെ സംവിധായകന്‍ താമര്‍ കെ.വി. ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംവിധായകന്‍ കുറിപ്പ് പങ്കുവച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സംവിധാകന്റെ പോസ്റ്റ്.

'രാത്രി രണ്ട് മണിക്ക്, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സര്‍ക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍... ഞങ്ങളുടെ സര്‍ക്കീട്ട് ആരംഭിക്കുന്നു'' എന്നാണ് താമര്‍ കുറിച്ചത്.

Other News in this category



4malayalees Recommends