പാകിസ്താനില്‍ വെള്ളപ്പൊക്ക ഭീഷണി; സലാല്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഇന്ത്യ

പാകിസ്താനില്‍ വെള്ളപ്പൊക്ക ഭീഷണി; സലാല്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഇന്ത്യ
കശ്മീരിലെ റൈസി ജില്ലയിലെ സലാല്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം.

പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതര്‍ക്ക് ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയില്‍ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാല്‍. നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു.

Other News in this category



4malayalees Recommends