പുതിയ പോപ്പിന് ആശംസകളുമായി ഖത്തര്‍ അമീര്‍

പുതിയ പോപ്പിന് ആശംസകളുമായി ഖത്തര്‍ അമീര്‍
കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആശംസകളറിയിച്ച് സന്ദേശമയച്ചു.

ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും മാര്‍പാപ്പയ്ക്ക് അഭിനന്ദന സന്ദേശമയച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാര്‍പാപ്പയായാണ് യുഎസില്‍ നിന്നുള്ള കര്‍ദിനാളായ റോബര്‍ട്ട് പെര്‍വോസ്റ്റി തിരഞ്ഞെടുക്കപ്പെട്ടത്. യുഎസില്‍ നിന്നുള്ള ആദ്യ പോപ്പുകൂടിയായ റോബര്‍ട്ട് പെര്‍വോസ്റ്റ് ലിയോ പതിനാലാമന്‍ എന്ന പുതിയ പേര് സ്വീകരിച്ചിരുന്നു.


Other News in this category



4malayalees Recommends