ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് നല്‍കിയതെന്നും പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ- ''ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായി. സത്യം പറഞ്ഞാല്‍, ഈ ഫോര്‍മാറ്റ് എന്നെ ഇത്രയധികം മുന്നോട്ട് കൊണ്ടുപോകും എന്ന് കരുതിയില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവന്‍ ഞാന്‍ കൊണ്ടുപോകുന്ന പാഠങ്ങള്‍ എന്നെ പഠിപ്പിച്ചു.

ടെസ്റ്റിലെ വെള്ള ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ അത് വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നു. നിശബ്ദമായ തിരക്കുകള്‍, നീണ്ട ദിവസങ്ങള്‍, ആരും കാണാത്ത ചെറിയ നിമിഷങ്ങള്‍, അതൊക്കെ എന്നേക്കും നിങ്ങളോടൊപ്പം നിലനില്‍ക്കും.

ഈ ഫോര്‍മാറ്റില്‍ നിന്ന് ഞാന്‍ മാറുമ്പോള്‍, അത് എളുപ്പമല്ല. പക്ഷേ അത് ശരിയായ സമയത്ത് ആണെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാന്‍ അതിന് നല്‍കിയിട്ടുണ്ട്, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ അത് എനിക്ക് തിരികെ നല്‍കി. കളിക്കളത്തിനും, ഞാന്‍ കളിക്കളത്തില്‍ നിമിഷങ്ങള്‍ പങ്കിട്ട ആളുകള്‍ക്കും, എന്റെ പ്രിയ ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഞാന്‍ പോകുന്നത്. എന്റെ ടെസ്റ്റ് കരിയറിലേക്ക് ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും.''

കഴിഞ്ഞ വര്‍ഷം ടി 20 യില്‍ നിന്ന് വിരമിച്ച കോഹ്ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ഇനി ക്രിക്കറ്റില്‍ ഏകദിനത്തിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മാത്രമായി ഒതുങ്ങും. 123 ടെസ്റ്റില്‍ നിന്ന് 9230 റണ്‍ നേടിയ താരം അതില്‍ 31 അര്‍ദ്ധ സെഞ്ചുറിയും 30 സെഞ്ചുറിയും നേടിയിട്ടുണ്ട്.

Other News in this category



4malayalees Recommends