ദുബൈയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ, പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍

ദുബൈയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ, പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍
ദുബൈയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ ആരോഗ്യ രംഗത്ത് 15 വര്‍ഷത്തില്‍ കൂടുതലായി സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അവസരം.

സമൂഹത്തിന് നല്‍കുന്ന സേവനത്തിന്റെ മൂല്യവും, ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നഴ്‌സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ് തീരുമാനം എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചാണ് ദുബൈ കിരീടാവകാശിയുടെ പ്രഖ്യാപനം. നഴ്‌സുമാര്‍ ആരോഗ്യ സംവിധാനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും ആരോഗ്യകരമായ ഒരു സമൂഹമെന്ന ലക്ഷ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും യാഥാര്‍ത്ഥ്യമാക്കുന്നതിലെ അവിഭാജ്യ പങ്കാളികളാണെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends