സിറിയയ്‌ക്കെതിരായ ഉപരോധം നീക്കി ; ട്രംപിന്റെ പ്രഖ്യാപനം കേട്ട് സൗദി കിരീടാവകാശി ഉള്‍പ്പെടെ സദസ് എഴുന്നേറ്റ് കയ്യടിച്ചു

സിറിയയ്‌ക്കെതിരായ ഉപരോധം നീക്കി ; ട്രംപിന്റെ പ്രഖ്യാപനം കേട്ട് സൗദി കിരീടാവകാശി ഉള്‍പ്പെടെ സദസ് എഴുന്നേറ്റ് കയ്യടിച്ചു
ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോകത്തെ അമ്പരപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായുള്ള ട്രംപിന്റെ വമ്പന്‍ പ്രഖ്യാപനം സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉള്‍പ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്.

സിറിയയ്ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ഉറപ്പ് പറഞ്ഞു. സിറിയയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കന്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറിയയും രംഗത്തെത്തി.

അതേസമയം സൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് രാജകീയ വരവേല്‍പ്പാണ് സൗദി നല്‍കിയത്. സൗദിയുടെ റോയല്‍ എയര്‍ഫോഴ്‌സ് അകമ്പടിയില്‍ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 142 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിലും തന്ത്രപ്രധാന സാന്പത്തിക സഹകരണ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

Other News in this category



4malayalees Recommends