കപ്പല്‍ വഴി ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘമെത്തി

കപ്പല്‍ വഴി ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘമെത്തി
കപ്പല്‍ വഴി ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘമെത്തി. 'വാസ എക്‌സ്പ്രസ്' എന്ന കപ്പലില്‍ സുഡാനില്‍ നിന്നെത്തിയ 1,407 തീര്‍ഥാടകരുടെ ആദ്യ സംഘത്തെ ജിദ്ദ ഇസ്ലാമിക തുറമുഖത്ത് അധികൃതര്‍ ഊഷ്മളാമയി വരവേറ്റു. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

ഗതാഗത-ലോജിസ്റ്റിക്‌സ് സഹ മന്ത്രി അഹമ്മദ് ബിന്‍ സുഫ്യാന്‍ അല്‍ഹസ്സന്‍, തുറമുഖ അതോറിറ്റി (മവാനി) ആക്ടിങ് ചെയര്‍മാന്‍ മാസിന്‍ ബിന്‍ അഹമ്മദ് അല്‍തുര്‍ക്കി, തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീര്‍ഥാടകരെ സ്വീകരിച്ചത്. ഹജ്ജ് തീര്‍ഥാടകര്‍ക്കായി തുറമുഖ അതോറിറ്റി വലിയ ഒരുക്കമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

100 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 300 ലഗേജ് വണ്ടികള്‍, ഡോക്കിങ് കപ്പലുകള്‍ക്കായി ഒമ്പത് മറൈന്‍ ടഗ്ഗുകള്‍, 12 സപ്പോര്‍ട്ട് മറൈന്‍ വെസ്സലുകള്‍, 24 സുരക്ഷാ പട്രോളിങ് ടീമുകള്‍, 13 ആംബുലന്‍സുകള്‍, ഫയര്‍ എന്‍ജിനുകള്‍, ഒരു സംയോജിത ആരോഗ്യ കേന്ദ്രം, 5,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍, പ്രായമായവര്‍ക്കും രോഗികള്‍ക്കുമായി പ്രത്യേക സംവിധാനങ്ങള്‍ എന്നിവയെല്ലാം പൂര്‍ണസജ്ജമാണ്.

Other News in this category



4malayalees Recommends